കമ്മ്യൂണിറ്റി കോളേജ് ഡി-വോക്ക് പ്രോഗ്രാമിൽ അഡ്മിഷൻ ആരംഭിച്ചു

പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ ശേഷം വിവിധ കാരണങ്ങളാൽ  തുടർ പഠനത്തിന് പോകാൻ സാധിക്കാത്ത വിദ്യാർഥികൾക്കായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജുക്കേഷന്റെ അംഗീകാരത്തോടുകൂടി കേരളത്തിലെ  ഗവ. പോളിടെക്‌നിക്കുകളിൽ കമ്മ്യൂണിറ്റി കോളേജ് എന്ന പേരിൽ അസാപ് വഴി  നടപ്പാക്കുന്ന മൂന്ന് വർഷ ഡി-വോക്ക് പ്രോഗ്രാമിന് അഡ്മിഷൻ ആരംഭിച്ചു.

ഗവ. പോളിടെക്നിക് കോളേജ് ആറ്റിങ്ങൽ, ഗവ. പോളിടെക്നിക് കോളേജ് നാട്ടകം, ഗവ. പോളിടെക്നിക് കോളേജ് പെരിന്തൽമണ്ണ, I P T ആൻഡ് ഗവ. പോളിടെക്നിക് കോളേജ് ഷൊർണൂർ, മഹാരാജാസ് ടെക്‌നൊളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് തൃശൂർ എന്നീ സ്ഥാപനങ്ങളിലാണ് കോഴ്‌സ് നടക്കുക. ഓരോ വർഷവും ആറ് മാസക്കാലം അതത് പോളിടെക്‌നിക്ക് കോളേജുകളിൽ തിയറിയും പ്രാക്ടിക്കലും, ആറ് മാസക്കാലം വ്യവസായസ്ഥാപനങ്ങളിൽ ഓൺ ദി ജോബ് ട്രെയിനിങ്ങ് രീതിയിൽ തൊഴിൽ നേരിട്ട് ചെയ്ത് പരിശീലിക്കാനും പറ്റുന്ന രീതിയിലാണ് കോഴ്‌സ് ആവിഷ്‌കരിച്ചിരിക്കുന്നത്.
ഓട്ടോമൊബൈൽ സർവ്വീസ് ടെക്നീഷ്യൻ,  ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ഇലക്ട്രോണിക്‌സ് മാനുഫാക്ച്ചറിങ്ങ്  സർവീസസ്, പ്രിന്റിങ്ങ് ടെക്‌നോളജി എന്നീ ഡിപ്ലോമ കോഴ്സുകളിലാണ് പരിശീലനം. https://polyadmission.org/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

Share
അഭിപ്രായം എഴുതാം