2014ല്‍ വൂണ്ട് എന്ന ചിത്രമാണ് രാജസേനന്‍ അവസാനം സംവിധാനം ചെയ്തത്.ഈ ചിത്രത്തിന്റെ നിര്‍മ്മാതാവും രാജസേനന്‍ ആയിരുന്നു. എട്ടു വര്‍ഷത്തിനുശേഷം ശക്തമായ ഒരു തിരച്ചു വരവിന് രാജസേനന്‍ ഒരുങ്ങുകയാണ്.
ഇന്ദ്രന്‍സ് ആദ്യമായാണ് രാജസേനന്റെ ചിത്രത്തില്‍ നായകനാവുന്നത്.
രാജസേനന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഞാനും പിന്നൊരു ഞാനും എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ് നായക വേഷത്തിലെത്തുന്നത്. പോലീസ് വേഷമാണ് ഇന്ദ്രൻസ് ഈ ചിത്രത്തിൽ ചെയ്യുന്നത്.
ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ രാജസേനന്‍ അവതരിപ്പിക്കുന്നു.ജോയ് മാത്യു, സുധീര്‍ കരമന ഉള്‍പ്പെടെ നിരവധി താരങ്ങള്‍ അണിനിരക്കുന്നു.കുടുംബ പശ്ചാത്തലത്തിലാണ് ഞാനും പിന്നൊരു ഞാനും ഒരുങ്ങുന്നത്.
രാജസേനന്‍ സംവിധാനം ചെയ്ത ജയറാം നായകനായി തിളങ്ങി മികച്ച വിജയം നേടിയ അയലത്തെ അദ്ദേഹം, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ആദ്യത്തെ കണ്‍മണി, സി.ഐ.ഡി ഉണ്ണിക്കൃഷ്ണന്‍ ബി.എ ബി.എഡ് , കഥാനായകന്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ കോമഡി വേഷങ്ങളില്‍ ഇന്ദ്രന്‍സ് തിളങ്ങിയിട്ടുണ്ട്.
ക്ളാപിന്‍ മൂവി മേക്കേഴ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് സാംലാല്‍ പി. തോമസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എം. ജയചന്ദ്രന്‍ ആണ് സംഗീതസംവിധാനം . വസ്ത്രാലങ്കാരം ഇന്ദ്രന്‍സ് ജയന്‍.ചിത്രത്തിന്റെ പൂജ ഇന്നുരാവിലെ 9.30ന് എറണാകുളം ഹോട്ടല്‍ കോറലില്‍ നടക്കും. സെപ്തംബര്‍ 8ന് ചിത്രീകരണം ആരംഭിക്കും.