റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

August 18, 2022 - 9:12 pm

കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത് 16-ാം വാർഡിൽ ആരംഭിച്ച കുടിവെള്ള പദ്ധതി വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാളറാട് കുന്ന്, കുണ്ടോത്ത്, പുതുശ്ശേരി താഴം, തോട്ടത്തിൽ താഴം, കൈനോളിപ്പറമ്പ് പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തും കുരുവട്ടൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി 38 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതിയുടെ പണി പൂർത്തീകരിച്ചത്.

വലിയ കുളങ്ങരത്താഴം കിണർ പരിസരത്ത് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലുളി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ സരിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ശശിധരൻ, സ്ഥിരംസമിതി അംഗങ്ങളായ സിന്ധു പ്രദോഷ്, യു. പി സോമനാഥൻ, എം.കെ ലിനി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.ജയപ്രകാശ്, രതി തടത്തിൽ മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *