റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബീഹാര്‍ മന്ത്രിസഭാ വികസനം: ന്യൂനപക്ഷ-പിന്നാക്കക്കാര്‍ക്ക് പരിഗണനയെന്ന് മുഖ്യമന്ത്രി

August 16, 2022 - 9:59 am

പട്ന: പുതുതായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ ബീഹാര്‍ സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം നടക്കും. പതിനൊന്നരോടെയാണ് ചടങ്ങുകള്‍ നടക്കുക.ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും വേണ്ടത്രെ പരിണഗന ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ ജനതാദളിലെയും ജെഡി(യു)വിലെയും പ്രധാന നേതാക്കള്‍ മന്ത്രിസഭയിലെത്തിയേക്കും. ഇരുപാര്‍ട്ടികളിലെയും വലിയൊരു ശതമാനം നേതാക്കളും പിന്നാക്ക വിഭാഗത്തില്‍ നിന്ന് വരുന്നവരാണ്. ജെഡി(യു)വിലെ മിക്കവരും മുന്‍സര്‍ക്കാരിലെ മന്ത്രിസഭാ അംഗങ്ങള്‍ തന്നെയാവാനാണ് സാധ്യത. മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി നിതീഷ് കുമാറും തേജസ്വി പ്രസാദ് യാദവും കൂടിക്കാഴ്ച നടത്തിയിരുന്നു. 2015-17 ല്‍ അധികാരത്തിലിരുന്ന സമയത്ത് മന്ത്രിമാരായവര്‍ക്ക് പുതിയ പട്ടികയില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. മൂന്നും നാലും തവണ മന്ത്രിമാരായവര്‍ പോലും ആര്‍ജെഡി പട്ടികയിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *