റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആസാദീ കാ അമൃത് മഹോത്സവം; കൊടിയത്തൂരിൽ മുരിങ്ങാത്തോട്ടം നിർമ്മാണത്തിന് തുടക്കം

August 13, 2022 - 8:51 pm

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ മുരിങ്ങാത്തോട്ടം നിർമ്മാണത്തിന് തുടക്കമായി. പന്നിക്കോട് ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്താണ് തോട്ടം ഒരുക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന മുരിങ്ങാത്തോട്ട നിർമ്മാണത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് പി. ഉപ്പേരൻ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷരായ ദിവ്യ ഷിബു, എം.ടി റിയാസ്, ആയിഷ ചേലപ്പുറത്ത് തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *