റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വർണ്ണക്കടത്ത് കേസ് ; അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

August 13, 2022 - 1:40 pm

തിരുവനന്തപുരം: കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച നയതന്ത്ര ചാനല്‍ സ്വര്‍ണക്കടത്ത് – ഡോളര്‍ക്കടത്ത് കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന ഇ.ഡി ഉദ്യോഗസ്ഥനെ ചെന്നൈയിലേക്ക് സ്ഥലം മാറ്റി. ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാധാകൃഷ്ണനെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതിനടക്കം നേതൃത്വം നല്‍കിയത് രാധാകൃഷ്ണനായിരുന്നു. ഏറ്റവും ഒടുവില്‍ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയിലും അന്വേഷണത്തിന് നേതൃത്വം നല്‍കിയത് രാധാകൃഷ്ണനായിരുന്നു.

നേരത്തെ തന്നെ ഇദ്ദേഹത്തിന് സ്ഥലം മാറ്റമുണ്ടാവുമെന്ന സൂചന ലഭിച്ചിരുന്നുവെങ്കിലും അന്വേഷണത്തിന്റെ നിര്‍ണായ ഘട്ടത്തിലുണ്ടായ സ്ഥലം മാറ്റം കേസിനെ എങ്ങനെ ബാധിക്കുമെന്നതാണ് ചര്‍ച്ച. പത്ത് ദിവസത്തിനുള്ളില്‍ ചെന്നൈയില്‍ ജോയിന്‍ ചെയ്യാനാണ് രാധാകൃഷ്ണന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *