റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്ലീനര്‍ ടയറിനടിയില്‍പ്പെട്ട് മരിച്ചു

August 12, 2022 - 8:16 pm

തൊടുപുഴ: മുന്നോട്ടെടുത്ത സ്‌കൂള്‍ ബസില്‍ ഓടിക്കയറാന്‍ ശ്രമിച്ച ക്ലീനര്‍ ടയറിനടിയില്‍പ്പെട്ട് മരിച്ചു. തൊടുപുഴ മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയില്‍ (40) ആണ് മരിച്ചത്.ഉടുമ്പന്നൂര്‍ സെന്റ് ജോര്‍ജ് സ്‌കൂളിന്റെ ബസ് ക്ലീനറാണ്. തൊടുപുഴ ചീനിക്കുഴിക്ക് സമീപം ഏഴാനിക്കൂട്ടത്താണ് സംഭവം.കുട്ടികളെ കയറ്റാനായി ബസ് നിര്‍ത്തി പുറത്തിറങ്ങിയതായിരുന്നു ജിജോ . ഈ സമയത്ത് കുട്ടികള്‍ ബെല്ലടിക്കുകയായിരുന്നു.പിന്നാലെ ഡ്രൈവര്‍ ബസ് മുന്നോട്ടെടുത്തു. ബസില്‍ ഓടിക്കയറാന്‍ ശ്രമിച്ച ജിജോ തെന്നി ബസിനടിയിലേക്ക് വീഴുകയായിരുന്നു. മൃതദേഹം മുതലക്കോടം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *