റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

2014 ൽ അധികാരമേറ്റ വ്യക്തി 2024 ൽ വിജയിക്കുമോ? മോദിക്കെതിരെ ഒളിയമ്പുമായി നിതീഷ്

August 10, 2022 - 5:30 pm

പട്‌ന (ബിഹാര്‍): പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലെ മോദിയുടെ പരാജയത്തെക്കുറിച്ച് നിതീഷ് കുമാർ പരോക്ഷമായി പരാമർശിച്ചു. കേന്ദ്രഭരണത്തില്‍ നിന്ന് ബിജെപിയെ താഴെയിറക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ആവർത്തിച്ച് പറഞ്ഞ നിതീഷ് കുമാർ പ്രധാനമന്ത്രിയാകാൻ താൽപര്യമില്ലെന്നും പറഞ്ഞു. “2014ൽ അധികാരത്തിൽ വന്ന വ്യക്തി 2024 ലെ തിരഞ്ഞെടുപ്പിലും വിജയിക്കുമോ” എന്ന ചോദ്യമാണ് ഉയര്‍ത്തേണ്ടത് എന്ന് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *