റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ്നാട്ടിൽ കഞ്ഞി തിളപ്പിക്കുന്ന കുട്ടകത്തിൽ വീണ് യുവാവ് വെന്തുമരിച്ചു

August 2, 2022 - 2:56 pm

മധുരൈ: തമിഴ്നാട്ടിൽ കഞ്ഞി തിളപ്പിക്കുന്ന കുട്ടകത്തിൽ വീണ് യുവാവ് വെന്തുമരിച്ചു. മധുരയിലാണ് ദാരുണമായ സംഭവം. തമിഴ്നാട്ടിലെ ആടിവേലി ആഘോഷത്തിന് ഭാഗമായ ചടങ്ങിൽ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കായി വലിയ കുട്ടകങ്ങളിൽ ആളുകൾ കഞ്ഞി തയ്യാറാക്കുന്നതിനിടയിലാണ് യുവാവ് തിളച്ചു കൊണ്ടിരിക്കുന്ന പാത്രത്തിലേക്ക് വീണത്.

മുത്തുകുമാർ എന്ന ആളാണ് മരിച്ചത്. 2022 ജൂലൈ 29 മധുരയിലെ പഴങ്കാനത്താണ് അപകടമുണ്ടായത്. ശരീരത്തിൽ 65% പൊള്ളലേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. കഞ്ഞി പാകം ചെയ്യുന്നവരെ സഹായിക്കാൻ എത്തിയ ഇയാൾ തലകറങ്ങി വീഴുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഉടൻതന്നെ ആളുകൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പലർക്കും പൊള്ളലേറ്റു. മിനിറ്റുകളോളം എഴുന്നേൽക്കാൻ കഴിയാതെ വന്നതോടെ യുവാവിന് സാരമായി പൊള്ളലേൽക്കുകയായിരുന്നു. രാജാജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *