ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി

കൊല്‍ക്കത്ത : അഴിമതിക്കേസില്‍ അറസ്റ്റിലായ പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ‘പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് നീക്കം ചെയ്തു. ‘പാര്‍ട്ടി കടുത്ത നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. മറ്റ് വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല.’- മമത പ്രസ്താവനയില്‍ വ്യക്തമാക്കി.അധ്യാപക നിയമന ക്രമക്കേടിലാണ് പാര്‍ഥ അറസ്റ്റിലായത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സെക്രട്ടറി ജനറലായിരുന്ന പാര്‍ഥ വാണിജ്യം-വ്യവസായം, പാര്‍ലിമെന്ററി കാര്യം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി & ഇലക്ട്രോണിക്സ് പൊതുമേഖലാ സ്ഥാപനങ്ങള്‍, വ്യാവസായിക പുനര്‍ നിര്‍മാണം എന്നീ വകുപ്പുകളാണ് സംസ്ഥാന കാബിനറ്റില്‍ കൈകാര്യം ചെയ്തിരുന്നത്. ഈ വകുപ്പുകളുടെയെല്ലാം ചുമതല താത്കാലികമായി മുഖ്യമന്ത്രി ഏറ്റെടുത്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →