റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചൈനീസ് പട്ടത്തിന്റെ നൂല് കഴുത്തില്‍ കുടുങ്ങി പരുക്കേറ്റ ബൈക്ക് യാത്രികന്‍ മരിച്ചു

July 28, 2022 - 11:41 am

ന്യൂഡല്‍ഹി: ചൈനീസ് പട്ടത്തിന്റെ നൂല് കഴുത്തില്‍ കുടുങ്ങി പരുക്കേറ്റ ബൈക്ക് യാത്രികന്‍ മരിച്ചു. ഡല്‍ഹിയിലെ ഹൈദര്‍പൂര്‍ മേല്‍പാലത്തിലാണ് സംഭവം. രോഹിനി സ്വദേശിയായ സുമിത് രങ്ക (30) യാണ് മരിച്ചത്. പരുക്കേറ്റയാളെ പോലീസ് സരോജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ഉഷാ രംഗ്‌നാനി പറഞ്ഞു.ബുരാരിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ചൈനീസ് പട്ടത്തിന്റെ മൂര്‍ച്ചയുള്ള നൂല് കഴുത്തില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റെന്ന് സുമിത് രങ്കയുടെ പിതാവ് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 304 എ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. 2017ല്‍ ഡല്‍ഹി സര്‍ക്കാര്‍ നിരോധിച്ച ഗ്ലാസ് കോട്ടിങ് ഉള്ള പട്ടം നൂലാണ് അപകടം വരുത്തിയതെന്നാണ് അറിയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *