റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജൂലൈ 23ന് വിജയദിനം; മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും

July 13, 2022 - 8:42 pm

എസ് എസ് എൽ സി, പ്ലസ് ടു  ഉന്നതവിജയികളെ അനുമോദിക്കുന്നതിന് ജൂലൈ 23 ശനിയാഴ്ച ജില്ലാ പഞ്ചായത്ത് വിജയദിനമായി ആഘോഷിക്കും. ദിനേശ് ഓഡിറ്റോറിയത്തിൽ രാവിലെ 10 .30 ന്  തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.  ഇതിന്റെ ഭാഗമായി  ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ പ്രത്യേക സമ്മാനദാനച്ചടങ്ങുകൾ സംഘടിപ്പിക്കും. എസ് എസ് എൽ സി പരീക്ഷയിൽ ജില്ല കൈവരിച്ച തുടർച്ചയായ വിജയത്തിന്റെ ഭാഗമായാണ് പരിപാടി. എസ് എസ് എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും മൊമന്റോ നൽകുമെന്ന് ജില്ലാ പഞ്ചായത്ത് യോഗത്തിൽ പ്രസിഡണ്ട് പിപി ദിവ്യ അറിയിച്ചു. പരിപാടിയുടെ ഭാഗമായി ഘോഷയാത്രയും സംഘടിപ്പിക്കും. ആറായിരത്തിലധികം വിദ്യാർഥികളെയാണ് അനുമോദിക്കുക. മണ്ണിനെയും മഴയെയും അറിയാനായി ആഗസ്റ്റ് ആറിന് സ്‌കൂൾ വിദ്യാർഥികളുടെ മഴനടത്തം സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. മണിക്കടവ് മുതൽ കാഞ്ഞിരക്കൊല്ലി വരെ എട്ട് കിലോമീറ്ററാണ് മഴനടത്തം. മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂളുമായി ചേർന്നാണ് പരിപാടി. ജില്ലയിലെ യുപി, ഹൈസ്‌കൂൾ വിദ്യാർഥികളാണ് മഴനടത്തത്തിൽ പങ്കെടുക്കുക. ഓരോ സ്‌കൂളിൽ നിന്നും 30 പേർക്ക് രജിസ്റ്റർ ചെയ്യാം. താൽപര്യമുള്ള സ്‌കൂളുകൾ അതാത് വിദ്യാഭ്യാസ ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. ജില്ലാപഞ്ചായത്തിന്റെ പദ്ധതി നിർവഹണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു.

ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി  ദിവ്യയുടെ അധ്യക്ഷതയിൽ ജില്ലാപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷരായ യു പി ശോഭ, അഡ്വ. കെ കെ രത്‌നകുമാരി, അഡ്വ.ടി സരള, വി കെ സുരേഷ് ബാബു, സെക്രട്ടറി ഇൻ ചാർജ് ഇ എൻ സതീഷ്‌കുമാർ, ജില്ലാപഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *