എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഭിന്നശേഷിക്കാർക്കായി തൊഴിൽ വകുപ്പ് നടപ്പാക്കുന്ന സമഗ്ര തൊഴിൽ പുനരധിവാസ പദ്ധതി കൈവല്യയുടെ ഭാഗമായി ജില്ലയിൽ വിതരണം ചെയ്തത് 2.65 കോടി രൂപ. 530 ഗുണഭോക്താക്കൾക്കാണ് തുക വിതരണം ചെയ്തത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിലവിൽ രജിസ്ട്രേഷൻ ഉള്ള 21 നും 55 നും മദ്ധ്യേ പ്രായമുള്ളവർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. വ്യക്തിക്ക് 50,000 രൂപ പലിശരഹിത വായ്പയായി നൽകുന്നു. 25,000 രൂപ സബ്സിഡി ലഭിക്കും.
അപേക്ഷകർ വിദ്യാർത്ഥി ആയിരിക്കരുത്. കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കൂടരുത്. ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിൽ
ഒരു ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്,ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴിയാണ് അപേക്ഷാ നടപടികൾ നടക്കുന്നത്. അപേക്ഷാഫോം സൗജന്യമായാണ് നൽകുന്നത്. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കുന്നവർക്ക് സൗജന്യ പരിശീലനവും സ്ഥാപനം നടത്തിക്കൊണ്ടുപോകുന്ന കൈത്താങ്ങും ഉറപ്പാക്കുന്നു.