കള്ള് വ്യവസായ ക്ഷേമനിധി ബോര്‍ഡ്: ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു

ജില്ലയിലെ കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ്, സ്‌കോളര്‍ഷിപ്പ് വിതരണം, കൂടുതല്‍ കള്ള് ഉത്പാദിപ്പിച്ച തൊഴിലാളികള്‍ക്കുള്ള പാരിതോഷികം, പ്രായാധിക്യത്താല്‍ പിരിഞ്ഞ കൂടുതല്‍ സേവനകാലമുള്ള ചെത്ത് തൊഴിലാളിയ്ക്കുള്ള പാരിതോഷികം എന്നിവയുടെ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എ.പ്രഭാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. പാലക്കാട് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ നടന്ന പരിപാടിയില്‍ ആലത്തൂര്‍, കുഴല്‍മന്ദം റേഞ്ച് യൂണിയന്‍ സെക്രട്ടറി(സി.ഐ.ടി.യു) കെ.എം കുഞ്ചു അധ്യക്ഷനായി. വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ എസ്. സുരേഷ് കുമാര്‍, വിവിധ യൂണിയന്‍ പ്രതിനിധികളായ ശിവദാസന്‍(സി.ഐ.ടി.യു), കണ്ടമുത്തന്‍ (ഐ.എന്‍.ടി.യു.സി), വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ പി.കെ സോമന്‍ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →