ഒ.വി വിജയന്‍ സ്മാരക സമിതി ഒ.വി വിജയന്‍ സ്മാരക പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു. നോവല്‍, കഥാസമാഹാരം, യുവകഥ എന്നിങ്ങനെ മൂന്ന് മേഖലകളിലായാണ് പുരസ്‌കാരങ്ങള്‍ നല്‍കുക. 2019 ജനുവരി ഒന്ന്, 2021 ഡിസംബര്‍ 31 കാലയളവില്‍ ഒന്നാം പതിപ്പായി പുറത്തിറങ്ങിയ മലയാള നോവല്‍, കഥാസമാഹാരം എന്നിവ അയയ്ക്കാം. വിവര്‍ത്തനങ്ങള്‍ പാടില്ല. പ്രസാധകര്‍, രചയിതാക്കള്‍, വായനക്കാര്‍ എന്നിവര്‍ക്ക് പുസ്തകങ്ങള്‍ അയക്കാം. രണ്ട് കോപ്പികളാണ് അയക്കേണ്ടത്. പ്രായപരിധിയില്ല. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നുള്ള മലയാളം പുസ്തകങ്ങളും സ്വീകാര്യമാണ്. യുവകഥാ പുരസ്‌കാരത്തിന് 2022 ഓഗസ്റ്റ് 31 ന് 35 വയസ്സ് കവിയാത്തവര്‍ക്ക് പങ്കെടുക്കാം. ഡി.ടി.പി ചെയ്ത കഥയുടെ ഒരു പകര്‍പ്പ് തപാലിലോ ഇ മെയിലിലോ അയക്കണം. രചന മൗലികവും പ്രസിദ്ധീകരിച്ച് വന്നിട്ടില്ലാത്തതുമാവണം. സ്മാരക സമിതി അംഗങ്ങള്‍, കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാര ജേതാക്കള്‍ എന്നിവര്‍ പങ്കെടുക്കാന്‍ പാടില്ല. മത്സരഫീസ് ഇല്ല. തെരഞ്ഞെടുക്കുന്ന കൃതികള്‍, രചനകള്‍ വിലയിരുത്തി വിദഗ്ധ ജൂറി മികച്ചവ തെരഞ്ഞെടുക്കും. ജൂറിയുടെ തെരഞ്ഞെടുപ്പ് അന്തിമമായിരിക്കും. മികച്ച നോവല്‍, കഥാസമാഹാരം എന്നിവയ്ക്ക് 25,000 രൂപ, പുരസ്‌കാര ഫലകം, പ്രശസ്തിപത്രം എന്നിവ നല്‍കും. മികച്ച യുവകഥയ്ക്ക് 10,000 രൂപയും പുരസ്‌കാര ഫലകവും പ്രശസ്തിപത്രവുമാണ് സമ്മാനം. യുവകഥയും കൃതികളും ഓഗസ്റ്റ് 31 ന് ലഭിക്കും വിധം ഒ.വി വിജയന്‍ സ്മാരക പുരസ്‌കാരം, ഒ.വി വിജയന്‍ സ്മാരക സമിതി, തസ്രാക്ക്, കിണാശ്ശേരി പോസ്റ്റ്, പാലക്കാട് 678701 വിലാസത്തില്‍ തപാലായോ കൊറിയറായോ അയക്കാം. ഇ-മെയില്‍ ovijayansmarakam@gmail.com. കവറിനു മുകളില്‍ നോവല്‍/കഥാസമാഹാരം/യുവകഥ എന്ന് എഴുതണം. ഫോണ്‍: 8547456222, 9447319967
ഒ.വി വിജയന്‍ സ്മാരക പുരസ്‌കാരം: കൃതികള്‍ ക്ഷണിച്ചു
