റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലാപ്ടോപ്പ് വിതരണം ചെയ്ത് തേങ്കുറിശി ഗ്രാമപഞ്ചായത്ത്

July 12, 2022 - 10:27 pm

ഡിഗ്രി പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥിനികള്‍ക്ക് ലാപ്ടോപ്പ് വിതരണം ചെയ്ത് തേങ്കുറിശി ഗ്രാമപഞ്ചായത്ത്. 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 9.46 ലക്ഷം വകയിരുത്തിയാണ് ഗ്രാമപഞ്ചായത്ത് 24 വിദ്യാര്‍ത്ഥിനികള്‍ക്ക് ലാപ്ടോപ്പുകള്‍ വിതരണം ചെയ്തത്. വിതരണോദ്ഘാടനം തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഭാര്‍ഗവന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ. സ്വര്‍ണമണി അധ്യക്ഷയായി. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ ശ്രീകുമാര്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എം.എസ് സജിഷ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ആര്‍. സജിനി, പഞ്ചായത്ത് അംഗങ്ങളായ വി. ദേവകി, എ. ഓമന, വി.ഡി ശോഭനാകുമാരി, പി. ജഗദംബിക, കെ. കൃഷ്ണന്‍കുട്ടി, എ. പ്രേമ, അസിസ്റ്റന്റ് സെക്രട്ടറി കെ. സുധീര്‍, കെ. ദിനേഷ് എന്നിവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *