റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എകെജി സെന്റർ ആക്രമണം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാകാതെ പോലീസ്

July 9, 2022 - 11:31 am

തിരുവനന്തപുരം : എകെജി സെന്റർ ആക്രമണം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാകാതെ പോലീസ്. സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം സി-ഡാക്കിന് കൈമാറി. ശാസ്ത്രീയ പരിശോധനയിലൂടെ വാഹന നമ്പർ കണ്ടെത്താനാണ് ശ്രമം. ഏതെങ്കിലും സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഈ ദൃശ്യങ്ങൾ വലുതാക്കി വാഹന നമ്പറോ, പ്രതിയുടെ മുഖമോ തിരിച്ചറിയാൻ കഴിയുമോ എന്ന ശ്രമവും സൈബർ പോലീസ് ആരംഭിച്ചിട്ടുണ്ട്. നൂറിലേറെ ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിരിക്കുന്നത്.

അന്വേഷണത്തിന് എത്ര സമയം എടുത്താലും പിടിക്കുന്നത് യഥാർത്ഥ പ്രതിയെ തന്നെയായിരിക്കണം എന്നാണ് സർക്കാർ ഡിജിപിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. 2022 ജൂൺ 30ന് രാത്രി പതിനൊന്നരയോടെയാണ് ഒരാൾ എകെജി സെന്ററിന് താഴെയുള്ള പ്രവേശന കവാടത്തിന് മുന്നിലെ ഭിത്തിയിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞത്. ഉഗ്രശബ്ദം കേട്ട് പ്രധാന ഗേറ്റിലുണ്ടായിരുന്ന പോലീസുകാർ ഓടിയെത്തിയെങ്കിലും അക്രമി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *