അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആലപ്പുഴ: ഞങ്ങളും കൃഷിയിലേക്ക്  പദ്ധതിയുടെ ഭാഗമായി വെളിയനാട് ഗ്രാമപഞ്ചായത്തില്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു.  

പ്രസിഡന്റ് ബിന്ദു ശ്രീകുമാര്‍ പഞ്ചായത്തംഗം രാജേഷ് കുമാറിന്  തൈകൾ നൽകി ഉദ്ഘാടനം നിർവഹിച്ചു.  വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, പയര്‍ തുടങ്ങിവയുടെ 2500 തൈകളാണ് വിതരണം ചെയ്യുന്നത്.

കരം അടച്ച രസീതിന്റെ പകര്‍പ്പുമായി കൃഷിഭവനില്‍ എത്തുന്നവർക്ക് വ്യക്തി/ ഗ്രൂപ്പ് അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിന് സൗജന്യമായി തൈകള്‍ ലഭിക്കും. പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകളും കർഷകർക്ക് നല്‍കിയിരുന്നു. പഞ്ചായത്തംഗങ്ങള്‍, സെക്രട്ടറി സാജുമോന്‍ പത്രോസ്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ശ്രീലത, കൃഷി അസിസ്റ്റന്റ് അഖില്‍ കൃഷ്ണ,  കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *