റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചൂതാട്ട പരസ്യങ്ങള്‍ക്ക്‌ വിലക്ക്‌

June 14, 2022 - 10:10 am

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ചൂതാട്ട പരസ്യങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തി വാര്‍ത്താ വിതരണ മന്ത്രാലയം. മാധ്യമങ്ങള്‍ക്ക്‌ പുതിയ മാര്‍ഗ നിര്‍ദേശവും പുറത്തിറക്കിയിട്ടുണ്ട്‌ . ഓണ്‍ലൈന്‍ ചൂതാട്ട പരസ്യങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ്‌ നടപടി.

പരസ്യങ്ങള്‍ ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്ന രീതിയിലുളളതാണെന്നും ചൂതാട്ടത്തിന്‌ സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടെന്നും വാര്‍ത്താ വിതരണ മന്ത്രാലയം ചൂണ്ടിക്കാട്ടി. യുവാക്കളും കുട്ടികളുമാണ്‌ ഇത്തരം പരസ്യങ്ങളുടെ ഇരകളെന്നും ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളില്‍ ഇന്ത്യാക്കാരെ ലക്ഷ്യമിട്ടുളള ചൂതാട്ട പരസ്യങ്ങള്‍ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *