റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സെന്‍സെക്സ് 428 പോയിന്റ് കയറി; നിഫ്റ്റി 122 പോയിന്റ് ഉയര്‍ന്നു

June 10, 2022 - 1:58 pm

ന്യൂഡല്‍ഹി: തുടര്‍ച്ചയായ നാല് സെഷനുകളിലെ നഷ്ടത്തിന് അവധികൊടുത്ത് ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്കുകള്‍ ഇന്നലെ ഉയര്‍ന്നു. ഊര്‍ജം, ഫാര്‍മ, ടെക്നോളജി ഓഹരികള്‍ നേട്ടമുണ്ടാക്കിയതോടെ ആഭ്യന്തര സൂചികകള്‍ പോസിറ്റീവായി. റിലയന്‍സ് ഇന്‍ഡസ്ട്രീസും അതിശയിപ്പിക്കുന്ന വിപണിയുടെ കുതിപ്പിനു പിന്‍ബലമേകി.30-ഓഹരി ബി.എസ്.ഇ സെന്‍സെക്സ് 428 പോയിന്റ് (0.78%) ഉയര്‍ന്ന് 55,320 ല്‍ വ്യാപാരം അവസാനിപ്പിച്ചു. എന്‍എസ്ഇ നിഫ്റ്റി 122 പോയിന്റ് (0.74 %) ഉയര്‍ന്ന് 16,478 ല്‍ എത്തി.നിഫ്റ്റി മിഡ്ക്യാപ് 100 0.49 ശതമാനവും സ്മോള്‍ ക്യാപ് 0.21 ശതമാനവും ഉയര്‍ന്നു. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സമാഹരിച്ച 15 സെക്ടര്‍ ഗേജുകളില്‍ 13 എണ്ണവും പച്ചതൊട്ടു. ഉപസൂചികകളായ നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ്, നിഫ്റ്റി ഫാര്‍മ, നിഫ്റ്റി ഐടി എന്നിവ യഥാക്രമം 1.96 ശതമാനം, 1.20 ശതമാനം, 0.98 ശതമാനം ഉയര്‍ന്നു.

മൂന്ന് ശതമാനം ഉയര്‍ന്ന് 4,324.95 രൂപയായതിനാല്‍ സ്റ്റോക്ക് സ്പെസിഫിക് ഫ്രണ്ടില്‍ ഡോ. റെഡ്ഡീസാണ് ഏറ്റവും ഉയര്‍ന്ന നിഫ്റ്റി നേട്ടമുണ്ടാക്കിയത്. ബി.പി.സി.എല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐഷര്‍ മോട്ടോഴ്സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ബി.എസ്.ഇയില്‍ 1,550 ഓഹരികള്‍ ഇടിഞ്ഞു. 1,750 ഓഹരികള്‍ മുന്നേറി.30-ഓഹരി ബി.എസ്.ഇ സൂചികയില്‍, റിലയന്‍സ്, ഡോ. റെഡ്ഡീസ്, ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, കൊട്ടക് മഹീന്ദ്ര ബാങ്ക്, വിപ്രോ, ഐടിസി, ഇന്‍ഫോസിസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ടി.സി.എസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.ടാറ്റ സ്റ്റീല്‍, അള്‍ട്രാടെക് സിമന്റ്, എന്‍.ടി.പി.സി, ബജാജ് ഫിനാന്‍സ്, എസ്.ബി.ഐ, ഏഷ്യന്‍ പെയിന്റ്സ്, എച്ച്.സി.എല്‍ ടെക്, ബജാജ് ഫിന്‍സെര്‍വ്, എം ആന്‍ഡ് എം എന്നിവ നഷ്ടത്തിലും.കൂടാതെ, രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയും ഏറ്റവും വലിയ ആഭ്യന്തര സാമ്പത്തിക നിക്ഷേപകനുമായ െലെഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) ഓഹരികള്‍ പുതിയ ഇന്‍ട്രാഡേ താഴ്ന്ന നിലവാരമായ 720.05 രൂപയിലേക്ക് കൂപ്പുകുത്തി. സ്റ്റോക്ക് ഒടുവില്‍ 2.17 ശതമാനം ഇടിഞ്ഞ് 721.95 രൂപയിലെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *