ട്വിറ്റര്‍: ഓഹരി ഉടമകളുടെ വോട്ടെടുപ്പ് ഓഗസ്റ്റ് ആദ്യത്തോടെ നടന്നേക്കും

ന്യൂഡല്‍ഹി: 44 ശതകോടി ഡോളറിന് ട്വിറ്ററിനെ ഏറ്റെടുക്കാന്‍ ലോകസമ്പന്നന്‍ ഇലോണ്‍ മസ്‌ക് ഒരുങ്ങുന്നതിനിടെ, ഏറ്റെടുക്കല്‍ വിഷയത്തില്‍ ഓഹരി ഉടമകളുടെ വോട്ടെടുപ്പ് ഓഗസ്റ്റ് ആദ്യത്തോടെ നടന്നേക്കും. സ്പാം, വ്യാജ അക്കൗണ്ടുകളുമായി ബന്ധെപ്പട്ട വിവരങ്ങള്‍ കൈമാറാത്ത പക്ഷം ഏറ്റെടുക്കലില്‍നിന്ന് പിന്മാറുമെന്ന് മസ്‌കിന്റെ അഭിഭാഷകര്‍ തിങ്കളാഴ്ച ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കി. മസ്‌കുമായി വിവരങ്ങള്‍ പങ്കിടുന്നത് തുടരുകയാണെന്ന് ട്വിറ്റര്‍ മറുപടി നല്‍കി. വിവര െകെമാറ്റത്തിന്റെ ഭാഗമായി മസ്‌കിന് സൗജന്യമായി ഡാറ്റ നല്‍കും. ഫയര്‍ഹോസില്‍ രഹസ്യാത്മക വിവരങ്ങളോ ട്വിറ്റര്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളോ ഇല്ല. വ്യാജ, സ്പാം അക്കൗണ്ടുകളുടെ കണക്കുകൂട്ടല്‍ കമ്പനിക്ക് പുറത്ത് നടത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു കഴിഞ്ഞ മാസം ട്വിറ്റര്‍ സി.ഇ.ഒ: പരാഗ് അഗര്‍വാളിന്റെ വാക്കുകള്‍.

Share
അഭിപ്രായം എഴുതാം