റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മങ്കിപോക്‌സ്‌ ഒരു ലൈംഗിക രോഗമോ?

June 9, 2022 - 10:40 am

1970 കളില്‍ തന്നെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കണ്ടെത്തപ്പെട്ട മങ്കി പോക്‌സ്‌ പല ഇടവേളകളിലായി പലരാജ്യങ്ങളിലും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ യുകെ മുതല്‍ ഒരു ഡസനിലധികം രാജ്യങ്ങളില്‍ മങ്കിപോക്‌സ്‌ വ്യാപകമായതോടെ ഇത്‌ വീണ്ടും ചര്‍ച്ചകളില്‍ സജീവമായി. മൃഗങ്ങളില്‍ നിന്ന്‌ മനുഷ്യരിലേക്ക്‌ എത്തുന്ന വൈറസ്‌ പിന്നീട്‌ മനുഷ്യരില്‍ നിന്ന്‌ മനുഷ്യരിലേക്ക്‌ പകരുകയാണ്‌ ചെയ്യുന്നത്‌. യുകെ അടക്കം മങ്കിപോക്‌സ്‌ കേസുകള്‍ വ്യാപകമായ കമ്മ്യൂണിറ്റികള്‍ പരിശോധിച്ചപ്പോള്‍ ഇതില്‍ കൂടുതലും സ്വവര്‍ഗരതിക്കാരായ പുരുഷന്മാരാണെന്ന കണ്ടെത്തലോടെ്‌ ഇത്‌ ലൈംഗിക രോഗമാകാം എന്ന വാദം ഉയര്‍ന്നുകേള്‍ക്കുന്നു.

ഇക്കാര്യത്തില്‍ ശ്രദ്ധേയമായ പരാമര്‍ശങ്ങള്‍ ലോകാരോഗ്യ സംഘടനയും നടത്തിയിരുന്നു. അതായത്‌ ഇക്കുറി റിപ്പോര്‍ട്ടുചെയ്യപ്പെട്ട മങ്കിപോക്‌സ്‌ കേസുകളില്‍ വലിയൊരു വിഭാഗവും സ്വവര്‍ഗരതിക്കാരായ പുരുഷന്മാരാണെന്നും അതിനാല്‍ ഇത്‌ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗമാണെന്ന വാദം തളളിക്കളയാന്‍ സാധിക്കില്ലെന്നുമായിരുന്നു ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നത്‌. എന്നാല്‍ ഇത്‌ ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ നിലവില്‍ കഴിയില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ശുക്ലത്തില്‍ മങ്കിപോക്‌സ്‌ വൈറസ്‌ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ ഇത്‌ ലൈംഗിക രോഗമാകാം എന്ന വാദം കനക്കുകയാണ്‌. 2022 ജൂണ്‍ 2ന്‌ പുറത്തുവന്ന ഒരു പഠന റിപ്പോര്‍ട്ടാണ്‌ ശുക്ലത്തില്‍ മങ്കിപോക്‌സ്‌ വൈറസ്‌ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരിക്കുന്നത്‌. യൂറോപ്പില്‍ നിന്നുളള ‘യൂറോസര്‍വെയലന്‍സ്‌ ‘ എന്ന പ്രസിദ്ധീകരണത്തിലാണ്‌ പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുളളത്‌. മങ്കിപോക്‌സ്‌ ബാധയേറ്റവരില്‍ നിന്നു ശേഖരിച്ച ശുക്ലമാണ്‌ പഠനത്തിനായി ഗവേഷകര്‍ ഉപയോഗിച്ചത്‌. ഇവരില്‍ സ്വര്‍ഗരതിക്കാരായ പുരുഷന്മാരും ഉള്‍പ്പെട്ടിരുന്നു.

എന്നാല്‍ ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രം മങ്കിപോക്‌സ്‌ ലൈംഗിക രോഗമാണെന്ന്‌ അടിവരയിടാന്‍ സാധിക്കുകയില്ലന്നാണ്‌ വിദഗ്‌ദ്ധര്‍ പലരും അഭിപ്രായപ്പെടുന്നത്‌.വൈറസ്‌ പകരുന്നതിലെ ഒരു രീതിമാത്രമാകാം ഇതെന്നാണ്‌ ഇവര്‍ ചൂണ്ടിക്കാട്ടുന്നത്‌.രോഗിയുമായി അടുത്ത്‌ ഇടപഴകുന്നതിലൂടെ രോഗം മറ്റൊരാളിലേക്ക്‌ പകരാം. സ്വര്‍ഗരതിക്കാരായ ചിലരിലാണ്‌ ഇത്തരത്തില്‍ രോഗബാധ വ്യാപകമായി ഉണ്ടായത്‌ എന്നുകൊണ്ട്‌ ഇതിനെ ലൈംഗിക രോഗമായോ ,സ്വവര്‍ഗ രതിക്കാര്‍ക്കിടയില്‍ പടരുന്ന രോഗമായോ കണക്കാക്കാന്‍ കഴിയില്ലെന്ന്‌ ആണ്‌ ഇവര്‍ ചൂണ്ടിക്കാട്ടുന്നത്‌.

പനി, തലവേദന, ശരീരമാസകലം ചെറിയ കുമിളകള്‍ ഇതില്‍ ചൊറിച്ചിലും വേദനയും ,ജലദോഷം എന്നിവയെല്ലാം മങ്കിപക്‌സ്‌ വൈറസ്‌ ബാധയുടെ ലക്ഷണങ്ങളായി വരാം കുട്ടികള്‍ മുതലിങ്ങോട്ട്‌ ഏതുപ്രായക്കാരെ വേണമെങ്കിലും ഇത്‌ ബാധിക്കാം. ഇതുവരെയും ഇന്ത്യയില്‍ ഔേേദ്യാഗികമായി മങ്കിപോക്‌സ്‌ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *