തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ  ഒഴിവുകളിലേയ്ക്ക് ജൂണ്‍ ഒമ്പതിന് അഭിമുഖം നടത്തുന്നു. യോഗ്യത  എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐ.ടി.ഐ (ഓട്ടോമൊബൈല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണ്ക്‌സ്), ഡിപ്ലോമ (ഓട്ടോമൊബൈല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണ്ക്‌സ്) ബിരുദം ബി.ടെക്ക് (ഐ.റ്റി, സി.എസ്, ഓട്ടോമൊബൈല്‍, മെക്കാനിക്കല്‍ ബി.എസ്.സി (ഐ.റ്റി, സി.എസ്, ഫാഷന്‍ ഡിസൈനിംഗ്),  ബിരുദാനന്തരബിരുദം. ബി.സി.എ, എം.സി.എ, എം.ബി.എ (ഒഞ) എം.എച്ച്.ആര്‍.എം, എം.എസ്.സി (ഐ.റ്റി, സി.എസ്, ഫാഷന്‍ ഡിസൈനിംഗ്), സി.എ (ഇന്റര്‍), എം.കോം. പ്രായം :  18-40.

താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റായും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം ജൂണ്‍ ഒമ്പതിന്  രാവിലെ 10.30 ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം.  കൂടുതല്‍ വിവരങ്ങള്‍ക്ക്   ഫോണ്‍ 0484-2427494,  0484-2422452. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *