തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

എറണാകുളം: ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി എന്നീ ജില്ലകളിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിന് കീഴിലുളള വിവിധ ഇ.എസ്.ഐ. സ്ഥാപനങ്ങളിലെ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് ജൂണ്‍ 21, 22, 23, 24 തീയതികളില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. താല്‍പ്പര്യമുള്ള എം.ബി.ബി.എസ്. ഡിഗ്രിയും, റ്റി.സി.എം.സി. രജിസ്‌ട്രേഷനും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ rdd-cz.ins@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയടങ്ങിയ ബയോഡാറ്റ ജൂണ്‍ 13-ന് വൈകിട്ട് അഞ്ചിന് മുമ്പായി സമര്‍പ്പിക്കണം. പ്രതിമാസ ശമ്പളം 57,525 രൂപ ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ കോവിഡ്-19 പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഇന്റര്‍വ്യൂ നടത്തുന്ന സ്ഥലവും, സമയവും, തീയതിയും ഉദ്യോഗാര്‍ത്ഥികളെ പിന്നീട് അറിയിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *