തിരുവനന്തപുരം: 2022 ജൂൺ ഒന്നിന് വിദ്യാലയങ്ങൾ തുറന്നപ്പോൾ അമ്പൂരിയിലെ കുന്നത്തുമലയിൽ 24 വർഷം ഏകാംഗ അധ്യാപിക ആയിരുന്ന ഉഷാകുമാരി തൂപ്പുകാരിയായി മാറി. ഇങ്ങനെ സംസ്ഥാനത്ത് തൂപ്പുജോലിക്കാരായി മാറിയ കുറെ അധ്യാപകരുണ്ട്. ആദിവാസി കളുൾപ്പെടെയുള്ള പിന്നാക്ക മേഖലകളിൽ നിരവധി പേർക്ക് അക്ഷര വെളിച്ചം പകർന്ന വരിൽ 50 പേരാണ് ഇപ്പോൾ സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ തൂപ്പുജോലിക്കാരായി മാറിയത്.
2022 മാർച്ച് 31 ന് സംസ്ഥാനത്തെ 272 ഏകാധ്യാപക വിദ്യാലയങ്ങൾ സർക്കാർ പൂട്ടിയിരുന്നു. ഇതോടെ ജോലി നഷ്ടപ്പെട്ട 344പേരിൽ (വിദ്യാർഥികളുടെ എണ്ണം കൂടുതലുള്ള സ്‌കൂളുകളിൽ രണ്ട് അധ്യാപകരുണ്ടാകും) 50 പേർക്കാണ് തൂപ്പുജോലിക്കാരായി സർക്കാർ സ്ഥിര നിയമനം നൽകിയത്.



