തിരുവനന്തപുരം : ഡാര്‍ക്ക് വെബ് വഴിയുളള ലഹരിവ്യാപാരം തടയുന്നതിന് പുതിയ സോഫ്‌റ്റ് വെയറുമായി കേരള പോലീസ്. സൈബര്‍ ഡോമിലെ വിദഗ്‌ധരാണ് ‘grapnel’ എന്ന സോഫ്‌റ്റ് വെയര്‍ വികസിപ്പിച്ചത്. 6 മാസത്തെ പരിശ്രമത്തിനൊടുവിലാണ് സോഫ്‌റ്റ് വെയര്‍ തയ്യാറായിരിക്കുന്നത്. എന്നത് സൈബര്‍ഡോമിന് വലിയ നേട്ടമായി . ഡാര്‍ക്ക് വെബ് വഴി കുട്ടികളുടെ അശ്ലീല വീഡിയോകള്‍ വില്‍ക്കുന്നത് കണ്ടെത്തി നടപടിയെടുക്കുന്നതില്‍ സൈബര്‍ ഡോം വളരെയേറെ മുന്നേറിയിരുന്നു.
ഈ സോഫ്‌റ്റ് വെയര്‍ ഇസ്രയേലില്‍ നിന്നു വാങ്ങാന്‍ ആലോചിച്ചെങ്കിലും കോടികളാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. രാജ്യാന്തര മാഫിയകള്‍ ലഹരി കടത്തിന്റെ പുതിയ മാര്‍ഗമായി ഡാര്‍ക്ക് വെബ് സൈറ്റുകളെ നേരത്തെതന്നെ ഉപയോഗിച്ചിരുന്നു. പക്ഷെ കേരളത്തില്‍ ഈയിടെയാണ് ഇതിനുളള തെളിവുകള്‍ ലഭിക്കുന്നത്. ഈയിടെ കൊച്ചിയില്‍ പിടികൂടിയ ലഹരി മരുന്നുകള്‍ രാജ്യാന്തര വിപണിയില്‍ നിന്ന് ഡാര്‍ക്ക വെബ്വഴിയാണ് വാങ്ങിയതെന്ന് സൂചന ലഭിച്ചിരുന്നു. ഡാര്‍ക്ക് വെബ്ബുകളുടെ ഇടപാടുകളുടെ പിന്നാമ്പുറം കണ്ടെത്തുക ദുഷ്‌ക്കരമാണ് . സൂക്ഷ്‌മമായ സാങ്കേതിക വിദ്യയും പരിജ്ഞാനവും കൊണ്ട് പ്രത്യേക കോഡ് ഭാഷ ഉപയോഗിച്ചാണ് ഈ ഇടപാടുകള്‍ നടക്കുന്നത്.



