ന്യൂ ഡല്‍ഹി ; പോപ്പുലര്‍ ഫ്രണ്ടിന്റെയും, റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെയും സാമ്പത്തിക സ്രോതസിന് പൂട്ടിട്ട് ഇ.ഡി. പോപ്പുലര്‍ ഫ്രണ്ടിന്റെ 23 അക്കൗണ്ടുകളും, റിഹാബിന്റെ പത്ത് അക്കൗണ്ടുകളുമാണ് ഇ.ഡി.മരവിപ്പിച്ചത്. രണ്ട് അക്കൗണ്ടുകളിലുമായി 68, 62,081 രൂപയാണ് ഉളളത്.
കളളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് ഇഡിയുടെ നടപടി. വിദേശത്ത് പോപ്പുര്‍ ഫ്രണ്ടിന്റെ ശക്തമായ സംഘടനാ സംവിധാനത്തിലൂടെയാണ് ഫണ്ട് രാജ്യത്തേക്ക് എത്തിയിരിക്കുന്നതെന്നും ഇത് ഭീകര പ്രവര്‍ത്തനത്തിനടക്കം ഉപയോഗിക്കുന്നുവെന്നുമാണ് ഇ.ഡയുടെ വിലയിരുത്തല്‍.



