റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 10നും, പ്ലസ് ടു ഫലം ജൂൺ 20 നും പ്രസിദ്ധീകരിക്കും ; മന്ത്രി വി ശിവൻ കുട്ടി

May 31, 2022 - 12:12 pm

തിരുവനന്തപുരം: എസ്എസ് എൽ സി പരീക്ഷാഫലം ജൂൺ10ന് പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ജൂൺ 20ന് പ്ലസ് ടു പരീക്ഷാഫലവും പ്രസിദ്ധീകരിക്കും. പരീക്ഷാഫലം ജൂൺ 15ന് പ്രഖ്യാപിക്കുമെന്നാണ് മുൻപ് അറിയിച്ചിരുന്നത്.
സംസ്ഥാനത്ത് 2022 ജൂൺ ഒന്ന് ( ബുധനാഴ്ച) മുതൽ 12986 സ്കൂളുകളിൽ പ്രവേശനോത്സവം നടക്കും. രാവിലെ 9 മണിക്ക് ആയിരിക്കും പ്രവേശനോത്സവ ഉദ്ഘാടനം നടക്കുക. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തെ കഴക്കൂട്ടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. മാസ്ക് നിർബന്ധമായിരിക്കും. ഈ വർഷം സ്കൂൾ കലോത്സവം, കായികമേള, പ്രവർത്തിപരിചയമേള എന്നിവ ഉണ്ടാകും. കലോത്സവത്തിന് 6.7 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
സ്കൂളുകൾ തുറക്കുന്നതിനു സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂൾ കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നൽകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടികളുടെ കായിക നിലവാരം മെച്ചപ്പെടുത്താൻ അഞ്ചുകോടിയും ഇംഗ്ലീഷ് ഭാഷാ മെച്ചപ്പെടുത്താനുള്ള പദ്ധതികൾക്കായി രണ്ടു കോടിയും അനുവദിച്ചു. കൈറ്റ്, വിക്ടേഴ്സിന് 11 കോടി അനുവദിച്ചതായും മന്ത്രി പറഞ്ഞു. നിലവിലുള്ള ഓൺലൈൻ പഠനരീതി ഒഴിവാക്കില്ല. കുറച്ചുകൂടി ശക്തിപ്പെടുത്തും. വിക്ടേഴ്സിന് രണ്ടാം ചാനൽ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. 353 അധ്യാപകരെ പിഎസ്‌സി വഴി കഴിഞ്ഞ ദിവസങ്ങളിൽ നിയമിച്ചിരുന്നു. 6000 അധ്യാപകർക്ക് അഡ്വൈസ് മെമ്മോ നൽകിയതായും മന്ത്രി പറഞ്ഞു. അന്തിമ അക്കാദമിക മാനുവൽ മൂന്നാഴ്ചയ്ക്കകം തയ്യാറാകും. സ്വകാര്യ ബസ്സുകൾ വിദ്യാർത്ഥികളോട് വിവേചനം കാണിച്ചാൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *