മുംബൈ: മികച്ച നേട്ടത്തോടെ വ്യപാരം അവസാനിപ്പിച്ച് ഓഹരി സൂചികകള്‍. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിപണിയില്‍ മുന്നേറ്റം തുടരുന്നത്. നിഫ്റ്റി 16,650 കടന്നു.ഐടി, റിയാല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് വിഭാഗം ഓഹരികളില്‍ മികച്ച മുന്നേറ്റം പ്രകടമായിരുന്നു. ആഗോള ഘടകങ്ങള്‍ അനുകൂലമായതും മികച്ച തുടക്കം കിട്ടിയതുമാണ് വിപണിയിലെ കുതിപ്പിന് പിന്തുണയേകിയ ഘടഘങ്ങള്‍.
ബ്രന്റ് ക്രൂഡ് വില ബാരലിന് 120 ഡോളര്‍ പിന്നിട്ടിട്ടും സൂചികകള്‍ മികച്ച നേട്ടമാണ് കൈവരിച്ചത്. സെന്‍സെക്സ് 1,041.08 പോയിന്റ് നേട്ടത്തില്‍ 55,925.74ലും നിഫ്റ്റി 308.90 പോയിന്റ് ഉയര്‍ന്ന് 16,661.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഴ്ചകളായി തുടര്‍ന്ന വില്പന സമ്മര്‍ദത്തില്‍നിന്ന് ശക്തമായ തിരിച്ചുവരവാണ് വിപണിയിലുണ്ടായത്.യുഎസ് സൂചികകളുടെ മുന്നേറ്റവും ബെയ്ജിങ്, ഷാങ്ഹായ് ഉള്‍പ്പടെയുള്ള നഗരങ്ങളില്‍നിന്ന് കോവിഡ് ഭീഷണി ഒഴിഞ്ഞതും ഡോളര്‍ ദുര്‍ബലമായതുമൊക്കെയാണ് വിപണിയെ മുന്നോട്ട് നയിച്ചത്.ടൈറ്റാന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍ ആന്‍ഡ് ടി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.സി.എല്‍. ടെക്, ടി.സി.എസ്, ടെക് മഹീന്ദ്ര തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികള്‍. ഈ ഓഹരികള്‍ മൂന്നു മുതല്‍ അഞ്ചുശതമാനംവരെ ഉയര്‍ന്നു. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി, റിയാല്‍റ്റി എന്നിവ നാലു ശതമാനം നേട്ടമുണ്ടാക്കി. പൊതുമേഖല ബാങ്ക് സൂചിക 3.3ശതമാനവും ഓട്ടോ സൂചിക രണ്ടുശതമാനവും ഉയര്‍ന്നു. ബി.എസ്.ഇ. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളാകള്‍ രണ്ടുശതമാനംവീതം നേട്ടം രേഖപ്പെടുത്തിയാണ് വ്യാപാരം അവസാനിപ്പിച്ചത്




