റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇംഫാല്‍: മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ സ്ഫോടനത്തില്‍ കുടിയേറ്റ തൊഴിലാളി മരിച്ചു. ഐ.ഇ.ഡി. പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. റിമോര്‍ട്ട് കണ്‍ട്രോള്‍ വഴിയാണ് സ്ഫോടനം നടത്തിയതെന്ന് പോലീസ് പറയുന്നു. ഗുരുതരമായി പരുക്കേറ്റ വരെ ഉടന്‍തന്നെ തൗബാല്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രാമധ്യേ പങ്കജ് മഹാതോ (21) മരിച്ചു. ഖോങ്ജോമിലെ കമ്മ്യൂണിറ്റി ഹാളില്‍ തൊഴിലാളികള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സ്ഫോടനം. സ്വകാര്യ കമ്പനിയുടെ വാട്ടര്‍ ടാങ്ക് നിര്‍മാണത്തിനെത്തിയതായിരുന്നു ഇവര്‍. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *