റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പേരകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; ഉത്തരാഖണ്ഡ് മുന്‍മന്ത്രി ജീവനൊടുക്കി

May 28, 2022 - 11:42 am

ന്യൂഡല്‍ഹി: കൊച്ചുമകളെ പീഡിപ്പിച്ചെന്ന് പരാതിയുയര്‍ന്നതിന് പിന്നാലെ ഉത്തരാഖണ്ഡ് മുന്‍മന്ത്രി രാജേന്ദ്ര ബഹുഗുണ(59) സ്വയം വെടിവച്ചു ജീവനൊടുക്കി. ആത്മഹ്യചെയ്യാന്‍ പോകുകയാണെന്നു പോലീസിനെ വിളിച്ചറിയിച്ചശേഷമാണ് ബഹുഗുണ, സ്വന്തം വീട്ടിലെ വാട്ടര്‍ ടാങ്കിനു മുകളില്‍കയറി സ്വയം വെടിവച്ചത്. മകളെ പീഡിപ്പിച്ചെന്നു കാട്ടി മരുമകള്‍ പരാതി നല്‍കി മൂന്നു ദിവസത്തിനുശേഷമാണ് ബഹുഗുണയുടെ ആത്മഹത്യ. രാജേന്ദ്ര ബഹുഗുണയ്ക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. മരുമകളുടെ ആരോപണത്തില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യ ചെയ്യും മുമ്പ് പോലീസിന്റെ എമര്‍ജന്‍സി നമ്പരായ 112-ല്‍ വിളിച്ച് അറിയിച്ചിരുന്നു. പോലീസ് വീട്ടിലെത്തിയപ്പോഴേക്കും ബഹുഗുണ വീടിനു സമീപത്തുള്ള വാട്ടര്‍ ടാങ്കിനു മുകളില്‍ കയറിയിരുന്നു. പിന്തിരിപ്പിച്ച് താഴെയിറക്കാന്‍ പോലീസ് ശ്രമിക്കുന്നതിനിടെ സ്വയം വെടിവച്ചു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം, പിതാവിനെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി രാജേന്ദ്ര ബഹുഗുണയുടെ മകന്‍ ഭാര്യക്കെതിരേ പരാതി നല്‍കി. മകന്‍ അജയ് ബഹുഗുണയുടെ പരാതിയെത്തുടര്‍ന്ന് ഭാര്യ, ഭാര്യാപിതാവ്, ഒരു അയല്‍വാസി എന്നിവര്‍ക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റത്തിനു പോലീസ് കേസെടുത്തു. 2004-05 കാലയളവില്‍ എന്‍.ഡി. തിവാരി മന്ത്രിസഭയില്‍ അംഗമായിരുന്ന രാജേന്ദ്ര ബഹുഗുണ, റോഡ്വേസ് യൂണിയന്‍ നേതാവുകൂടിയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *