ലാലു പ്രസാദ് യാദവിന്റെ വീടുകളില്‍ റെയ്ഡ്

പാട്ന: മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റേയും മകളുടേയും വീടുകളടക്കം 15 ഇടങ്ങളില്‍ സി ബി ഐ റെയ്ഡ്. ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ നിയമനങ്ങളില്‍ ക്രമക്കേട് നടത്തിയെന്ന കേസിലാണ് റെയ്ഡ്.കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് അടുത്ത അഴിമതിക്കേസ്. ലാലു പ്രസാദിനെ കൂടാതെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും പുതിയ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.139 കോടി രൂപയുടെ ഡോറണ്ട ട്രഷറി അഴിമതി കേസില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് 73 കാരനായ ലാലു പ്രസാദ് യാദവ് ജയില്‍ മോചിതനായത്.

Share
അഭിപ്രായം എഴുതാം