കൊച്ചി : കൊച്ചിയിൽ ട്രാൻസ്ജെൻഡർ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.
നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യു ആണ് മരിച്ചത്. 27 വയസ്സായിരുന്നു. ചക്കരപ്പറമ്പിലെ ലോഡ്ജിൽ 2022 മെയ് 17 രാവിലെ 10 മണിയോടെയാണ് ഷെറിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ആലപ്പുഴയാണ് സ്വദേശം. വർഷങ്ങളായി കൊച്ചിയിൽ ആണ് താമസം.
പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കും. പങ്കാളിയുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സെലിൻ കടുത്ത മനോവിഷമത്തിൽ ആയിരുന്നു എന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്. മനോവിഷമം ഉണ്ടെന്ന രീതിയിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. സുഹൃത്തുക്കളുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട് . അതേസമയം ആത്മഹത്യ എന്നാണ് പോലീസിന്റ പ്രാഥമിക നിഗമനം.