അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ലൈഫ് ഗാര്‍ഡ് അപേക്ഷ ക്ഷണിച്ചു

May 16, 2022 - 7:51 pm

ഫിഷറീസ് വകുപ്പ് ജില്ലയില്‍ 2022 വര്‍ഷത്തെ ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് കടല്‍രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ലൈഫ്ഗാര്‍ഡുകളെ ദിവസവേതനാടിസ്ഥാനത്തില്‍ താല്ക്കാലികമായി തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 20 വയസ്സിനു മുകളില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. പ്രതികൂല കാലാവസ്ഥയില്‍ കടലില്‍ നീന്താന്‍ ക്ഷമതയുള്ളവരായിരിക്കണം. ഗോവയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്ട്സില്‍ നിന്നും പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന. താല്പര്യമുളളവര്‍ മെയ് 27നകം ഫോട്ടോ പതിച്ച ബയോഡാറ്റ, ആധാര്‍കാര്‍ഡ് പകര്‍പ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ് ബുക്ക്, പ്രവൃത്തി പരിചയനം തെളിയിക്കുന്ന രേഖകള്‍ സഹിതം ഫിഷറിസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഫിഷറീസ് സ്റ്റേഷന്‍, കീഴൂര്‍, കാസര്‍കോട് -671317എന്ന വിലാസത്തിലോ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, കാഞ്ഞങ്ങാട് കാര്യാലയത്തിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 9747558835.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *