റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സമന്‍സ്‌ കൊടുക്കാനെന്ന പേരില്‍ അസമയത്ത്‌ വീട്ടിലെത്തിയ നാല്‌ പോലീസുകാര്‍ക്ക്‌ സസ്‌പെന്‍ഷന്‍

May 15, 2022 - 8:13 am

ബത്തേരി : അസമയത്ത്‌ വീട്ടിലെത്തിയ എസ്‌.ഐ.ഉള്‍പ്പടെയുളള നാലു പോലീസുകാരെ സസ്‌പെന്‍ഡ്‌ ചെയ്‌തു. പുല്‍പ്പളളി സ്റ്റേഷനിലെ എസ്‌.ഐ കെ.എസ്‌ ജിതേഷ്‌, എഎസ്‌ഐ സി.വി.തങ്കച്ചന്‍, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ വി.ജെ സനീഷ്‌, സിവില്‍ പോലീസ്‌ ഓഫീസര്‍ എന്‍.ശിഹാബ്‌ എന്നിവരെയാണ്‌ കണ്ണൂര്‍ റേഞ്ച്‌ ഡിഐജി രാഹുല്‍ ആര്‍ നായര്‍ സസ്‌പെന്‍ഡ്‌ ചെയ്തത്.

2022 മെയ്‌ 8 ഞായറാഴ്‌ച പുലര്‍ച്ചെ ഒരു മണിയോടെ പോലീസ്‌ ഓഫീസറുടെ വിവാഹത്തില്‍ പങ്കെടുത്തശേഷം നാലംഗ സംഘം അപ്പപ്പാറയിലുളള വീട്ടിലെത്തുകയായിരുന്നു. സമന്‍സ്‌ നല്‍കാനാണ്‌ എത്തിയതെന്നാണ്‌ ഇവര്‍ വീട്ടുകാരെ അറിയിച്ചത്‌. ഈ സമയം വീട്ടമ്മയുടെ പ്രായമായ മാതാപിതാക്കളും,പ്രസവിച്ചുകിടക്കുന്ന മകളുമാണ്‌ ്‌ വീട്ടിലുണ്ടായിരുന്നത്‌. മകനും മരുമകനും സമീപത്തുളള വിവാഹത്തിന്‌ പങ്കെടുക്കാന്‍ പോയിരുന്നു.

പോലീസ്‌ ജീപ്പിലെത്തിയ നാലുപേര്‍ക്കും യൂണിഫോം ഉണ്ടായിരുന്നില്ല. കാലിലെ ചെളി ഉരച്ച്‌ വീട്‌ വൃത്തികേടാക്കുകയും ചെയ്‌തു. .സംഭവത്തില്‍ പന്തികേട്‌ തോന്നിയ വീട്ടമ്മ ജില്ലാ പോലീസ്‌ മേധാവിയുമായി ബന്ധപ്പെടുകയായിരുന്നു. ജില്ലാ പോലീസ്‌ മേധാവി കണ്ണൂര്‍ റേഞ്ച്‌ ഡിഐജിക്ക്‌ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *