റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാഷണല്‍ സര്‍വീസ്‌ സ്‌കീം ഇന്റഗ്രേഷന്‍ ക്യാമ്പ്‌ പീരുമേട്‌ മാര്‍ ബസേലിയോസ്‌ എഞ്ചിനീയറിംഗ്‌ കോളേജില്‍ മെയ്‌ 15 മുതല്‍

May 12, 2022 - 8:35 am

പീരുമേട്‌: ഭാരത സര്‍ക്കാരിന്റെ കായിക ക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുളള നാഷണല്‍ സര്‍വീസ്‌ സ്‌കീം ഇന്റഗ്രേഷന്‍ ക്യാമ്പ്‌ കുട്ടിക്കാനം എംബിസി കോളേജില്‍ നടക്കും . 2022 മെയ്‌ മാസം 15 മുതല്‍ 21 വരെ നടക്കുന്ന ക്യാമ്പില്‍ പത്തുസംസ്ഥാനങ്ങളില്‍ നിന്നുളള 200 വിദ്യാര്‍ത്ഥികളും 10 അദ്ധ്യാപകരും പങ്കെടുക്കും. പീരുമേട്‌ മാര്‍ ബസേലിയോസ്‌ ക്രിസ്‌ത്യന്‍ കോളേജ്‌ ഓഫ്‌ എഞ്ചിനീയറിംഗ്‌ ആന്റ് ടെക്‌നോളജി ക്യാമ്പസില്‍ നടക്കുന്ന ക്യാമ്പ്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഉദ്‌ഘാടനം ചെയ്യും.

എല്ലാ ദിവസവും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള കലാ സാസംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കും. കൂടാതെ ക്യാമ്പിന്റെ ഭാഗമായി പരുന്തുപാറ ശുചീകരണം,രക്തദാന ക്യാമ്പ്‌ ,മൂലകോശ ദാദാക്കളുടെ വിവരശേഖരം തുടങ്ങിയ പരിപാടി സംഘടിപ്പിക്കും. പ്രസ്‌തുത ക്യാമ്പില്‍ വിവിധ വകുപ്പ മന്ത്രിമാര്‍, എംപി,എംഎല്‍എമാര്‍, ജില്ലാ കളക്ടര്‍ ,പോലീസ്‌ മേധാവി തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന്‌ പ്രോഗ്രം കോര്‍ഡിനേറ്റര്‍ ഡോ. ജോയ്‌ വര്‍ഗീസ്‌ വി.എം, കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ. ജയരാജ്‌ കൊച്ചുപിളള, പി.ആര്‍ഒ നികിത്‌, ഷോണ്‍.കെ.ഷാജി വോളണ്ടിയര്‍ സെക്രട്ടറി, പോള്‍ ഷെയ്‌സ്‌, ഇനോക്ക്‌ സാം, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *