റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാണാതായ മൂന്ന് വയസുകാരിയെ കാട്ടില്‍ നിന്ന് കണ്ടെത്തി

May 3, 2022 - 11:38 am

ബെലഗാവി: അമ്മൂമ്മയുടെ വീടിന് സമീപം കളിക്കുന്നതിനിടെ കാണാതായ മൂന്ന് വയസുകാരിയെ നാല് ദിവസത്തിന് ശേഷം സമീപത്തെ വനത്തില്‍ നിന്ന് കണ്ടെത്തി. ബെലഗാവി ജില്ലയിലെ ചിരേഖാനി ഗ്രാമത്തിലാണ് സംഭവം. ഏപ്രില്‍ 25നാണ് തവരഗട്ടി സ്വദേശിയായ ശിവാജി ഇത്തഗേക്കര്‍ ഭാര്യയും മകള്‍ അതിഥിയുമൊത്ത് ഭാര്യയുടെ അമ്മയുടെ വീട്ടിലെത്തുന്നത്. ഏപ്രില്‍ 26നാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. ഗ്രാമവാസികളും കുടുംബാംഗങ്ങളും മൂന്ന് ദിവസം കുട്ടിയെ തിരഞ്ഞിട്ടും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ 29ന് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.അഹീെ ഞലമറ: കളിക്കുന്നതിനിടെ നാല് വയസുകാരിയെ കാണാതായി, 36 മണിക്കൂറിന് ശേഷം തിരികെ കിട്ടിയത് കാട്ടില്‍ നിന്ന്കുട്ടിയെ കണ്ടെത്തുന്നതിനായി പൊലീസുകാര്‍ വനംവകുപ്പിന്റെ സഹായം തേടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശനിയാഴ്ച(ഏപ്രില്‍ 30) വൈകുന്നേരത്തോടെ വീട്ടില്‍ നിന്നും 2.5 കിലോമീറ്റര്‍ അകലെയുള്ള വനത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. തളര്‍ന്ന നിലയിലായിരുന്നു പെണ്‍കുട്ടി. കൈകളിലും കാലുകളിലും ഉറുമ്പിന്റെയും മറ്റ് പുഴുക്കളുടെയും കടിയേറ്റ് നടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. കുട്ടിയെ കണ്ടെത്തിയ ശേഷം സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് ബെലഗാവി ജില്ല ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *