റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വര്‍ണകടത്തുകേസില്‍ മുഖ്യപ്രതി പിടിയിലായി

April 29, 2022 - 10:32 am

തൃക്കാക്കര: സ്വര്‍ണക്കടത്തുകേസില്‍ മുഖ്യ പ്രതി ഷാബിന്‍ പിടിയില്‍. 2022 ഏപ്രില്‍ 27 ന്‌ രാത്രി കൊച്ചിയില്‍ നിന്നാണ്‌ ഇയാള്‍ പിടിയിലായത്‌ .തൃക്കാക്കര നഗരസഭാ വൈസ്‌ ചെയര്‍മാന്‍ ഇബ്രാഹിംകുട്ടിയുടെ മകനാണ്‌ പിടിയിലായ ഷാബിന്‍. കൊച്ചി കസ്റ്റംസ്‌ ഓഫീസില്‍ ഷാബിനെ ചോദ്യം ചെയ്‌തുവരികയാണ്‌. രണ്ടാം പ്രതിയാണ്‌ ഇയാള്‍ 2022 ഏപ്രില്‍ 26 ചൊവ്വാഴ്‌ച ഇബ്രാഹിം കുട്ടിയുടെ വീട്ടില്‍ കസ്റ്റംസ്‌ പരിശോധന നടത്തിയിരുന്നു. റെയ്‌ഡില്‍ ലാപ്‌ടോപ്പ്‌ , പാസ്‌പോര്‍ട്ട്‌, പാന്‍കാര്‍ഡ്‌,ബാങ്ക്‌ രേഖകള്‍ എന്നിവ പിടിച്ചെടുത്തു.

ഷാബിന്‍ പാര്‍ട്‌ണറായ തൃക്കാക്കര തുരുത്തുമ്മേല്‍ എന്റര്‍പ്രൈസസിന്റെ പേരില്‍ ദുബായില്‍ നിന്ന്‌ 2022 ഏപ്രില്‍ 14ന്‌ ഞായറാഴ്‌ച 2.26 കിലോ സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളത്തിലെ കസ്റ്റംസ്‌ പിടികൂടിയിരുന്നു. ഇറച്ചി നുറുക്കുന്ന യന്ത്രത്തിനുളളില്‍ ഒളിപ്പിച്ച നിലയില്‍ എയര്‍ ഇന്ത്യാ വിമാനത്തിലാണ്‌ സ്വണം കൊണ്ടുവന്നത്‌. പാഴ്‌സല്‍ ഏറ്റെടുക്കാനെത്തിയ തൃക്കാക്കര സ്വദേശി നകുലിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഷാബിന്‌ ഇടപാടില്‍ പങ്കുളളതായി നകുല്‍ മൊഴി നല്‍കിയിരുന്നു. കടത്തിയസ്വര്‍ണത്തിനായി പണം മുടക്കിയത്‌ ഷാബിനാണെന്നാണ്‌ കസ്റ്റംസിന്റെ കണ്ടെത്തല്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *