റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ ജി എഫ് മൂന്നാം ചാപ്റ്റർ എനിക്കും സർപ്രൈസ് ആയിരുന്നു – ശ്രീനിധി ഷെട്ടി

April 29, 2022 - 12:29 pm

പ്രശാന്ത് നീൽ യാഷിനെ നായകനാക്കി ഒരുക്കിയ ‘കെജിഎഫ് ചാപ്റ്റര്‍ 2’ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച്‌ ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്.

ഏപ്രില്‍ 14നാണ് തിയേറ്ററുകളിൽ എത്തിയ കെജിഎഫ് 12 ദിവസം കൊണ്ട് 900 കോടി രൂപയാണ് ‘ ചാപ്റ്റര്‍ 2’ വാരിക്കൂട്ടിയത്. ചിത്രത്തിന് മൂന്നാം ഭാഗം ഉണ്ടാകും എന്ന സൂചന നല്‍കിക്കൊണ്ടാണ് രണ്ടാം ഭാഗം അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ സിനിമാ ആസ്വാദകര്‍ റോക്കി ഭായിയുടെ മൂന്നാം വരവിനായുള്ള കാത്തിരിപ്പിലാണ്.
ഇപ്പോഴിതാ, ചിത്രത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ച്‌ സംസാരിക്കുകയാണ് ചിത്രത്തിലെ നായിക ശ്രീനിധി ഷെട്ടി.

സിനിമയുടെ അവസാനം കാണിച്ച ചാപ്റ്റര്‍ മൂന്നിന്റെ സൂചന തനിക്കും സര്‍പ്രൈസ് ആയിരുന്നുവെന്നാണ് താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ശ്രീനിധിയുടെ വാക്കുകള്‍ ഇങ്ങിനെ –

സിനിമയുടെ അവസാനം കാണിച്ച ചാപ്റ്റര്‍ മൂന്നിന്റെ സൂചന എല്ലാവരെപ്പോലെ തനിക്കും സര്‍പ്രൈസ് ആയിരുന്നു. ഇക്കാര്യം നേരത്തെ അറിഞ്ഞിരുന്നില്ല. സംവിധായകനെ വിളിച്ചു, എന്താണ് തന്നോട് ഇക്കാര്യം പറയാതിരുന്നതെന്ന് ചോദിച്ചപ്പോള്‍, സംവിധായകനും നടനും നിര്‍മാതാവിനും മാത്രമേ അതിനെ പറ്റി അറിയാമായിരുന്നുള്ളൂ എന്നാണ് അദ്ദേഹം മറുപടി തന്നത്. അവര്‍ അതൊരു സര്‍പ്രൈസായി വെച്ചിരിക്കുകയായിരുന്നു. മൂന്നാം ഭാ​ഗം ഉണ്ടാകും എന്നത് പ്രേക്ഷകര്‍ക്ക് നല്‍കുന്ന ഒരു പ്രതീക്ഷയാണ്.

തിയേറ്ററില്‍ നിന്നും ആരാധകര്‍ ഇറങ്ങി പോകുമ്പോൾ അവര്‍ക്ക് ‘ കെജിഎഫ്’ തീര്‍ന്നല്ലോ, നശിച്ചുപോയല്ലോ എന്നൊരു വിഷമം ഉണ്ടാവുന്നില്ല. മറിച്ച്‌, ചാപ്റ്റര്‍ മൂന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷ കൊടുക്കുന്നുണ്ട്. പക്ഷേ അത് എന്ന് സംഭവിക്കുമെന്ന് എനിക്കറിയില്ല. ചിലപ്പോള്‍ കുറച്ചുകൂടി വര്‍ഷങ്ങളെടുത്തേക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *