റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സി.വി.കുഞ്ഞിരാമന്‍ സ്‌മാരക സാഹിത്യപുരസ്‌കാരം സേതുവിന്‌ സമര്‍പ്പിച്ചു

April 17, 2022 - 9:33 am

ആലുവ: ആധുനിക മലയാള സാഹിത്യത്തില്‍ സേതു ചെലുത്തിയ സ്വീധീനം വളര വലുതാണെന്ന്‌ സക്കറിയ. സി.വി.കുഞ്ഞിരാമന്‍ സ്‌മാരക സാഹിത്യപുരസ്‌കാരം സേതുവിന്‌ സമര്‍പ്പിച്ച്‌ സംസാരിക്കുകയായിരുന്നു സക്കറിയ. സേതുവിന്റെ കടുങ്ങല്ലൂരുളള വീട്ടിലെത്തിായണ്‌ പുരസ്‌കാരം സമര്‍പ്പിച്ചത്‌.

നവോത്ഥാന മൂല്യങ്ങളും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ച പത്രപ്രവര്‍ത്തകനായിരുന്നു സിവി കുഞ്ഞിരാമനെന്നും അദ്ദേഹം അനുസ്‌മരിച്ചു. പുരസ്‌കാരം ലഭിക്കുകയെന്നത്‌ മധുരമാണ്‌.എഴുത്തുകാരന്‍ എന്നതിലുപരി സാമൂഹ്യ പരിഷ്‌ക്കര#ത്താവാണ്‌ സി വി കുഞ്ഞിരാമന്‍ എന്നതിനാല്‍ അദ്ദേഹത്തിന്റെ പേരിലുളള പുരസ്‌കാരം ലഭിച്ചത്‌ ആഹ്ലാദകരമാണെന്ന്‌ സേതു പറഞ്ഞു. തിരുവനന്തപുരം സിവികുഞ്ഞിരാമന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ഹാഷിം രാജന്‍, കടുങ്ങല്ലൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരേഷ്‌ മുട്ടത്തില്‍, സേതുവിന്‍രെ ഭാര്യ രാജലക്ഷ്‌മി, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *