റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിഹാര്‍ ഉപതിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ് പാര്‍ട്ടി

April 16, 2022 - 9:58 pm

പട്ന: ബിഹാര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ് പാര്‍ട്ടി. ബിഹാറിലെ ബൊച്ചഹാന്‍ മണ്ഡലത്തില്‍ നോട്ടക്കും പിന്നിലാണ് കോണ്‍ഗ്രസിന് കിട്ടിയ വോട്ടുകള്‍. കോണ്‍ഗ്രസടക്കം 10 പാര്‍ട്ടികള്‍ നോട്ടക്ക് പിന്നിലായി. ആര്‍ജെഡി സ്ഥാനാര്‍ത്ഥി അമര്‍ കുമാര്‍ പാസ്വാന്‍ വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ഥി ബേബി കുമാരിയെ തോല്‍പ്പിപ്പോള്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിട്ടു. അസദുദ്ദീന്‍ ഉവൈസിയുടെ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീനും പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. 1.74 ശതമാനം വോട്ടുമായി നോട്ട നാലാം സ്ഥാനത്തു വന്നപ്പോള്‍ കോണ്‍ഗ്രസ്, മജ്ലിസ്, യുവ കാന്ത്രികാരി പാര്‍ട്ടി, സമതാ പാര്‍ട്ടി, ബജ്ജികാഞ്ചല്‍ വികാസ് പാര്‍ട്ടി, രാഷ്ട്രീയ ജനസംഭാവനാ പാര്‍ട്ടി എന്നിവയുടെ സ്ഥാനാര്‍ത്ഥിള്‍ നോട്ടക്ക് പിന്നിലായി. സ്വതന്ത്രരും നോട്ടക്ക് പിന്നില്‍പോയി. വികാസ്ശീല്‍ ഇന്‍സാഫ് പാര്‍ട്ടി (വിഐപി) നേതാവായിരുന്ന മുസഫര്‍ പാസ്വാന്റെ മരണത്തെ തുടര്‍ന്നാണ് ബൊച്ചാഹന്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. 2020ലെ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ രാമൈ റാമിനെ തോല്‍പ്പിച്ചാണ് മുസാഫിര്‍ പാസ്വാന്‍ നിയമസഭയിലെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *