റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരുതല്‍ ഡോസ് വാക്‌സിന് അമിത തുക ഈടാക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

April 11, 2022 - 12:01 pm

ന്യൂഡല്‍ഹി: കരുതല്‍ ഡോസ് വാക്‌സിന് അമിത തുക ഈടാക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സ്വകാര്യ ആശുപത്രികള്‍ പരമാവധി ഈടാക്കാവുന്ന സര്‍വീസ് ചാര്‍ജ് 150 രൂപയായി കേന്ദ്രസര്‍ക്കാര്‍ നിജപ്പെടുത്തി. കരുതല്‍ ഡോസ് വിതരണത്തിനായുള്ള സംസ്ഥാനങ്ങളിലെ സജ്ജീകരണങ്ങള്‍ വിലയിരുത്താന്‍ വിളിച്ച ആരോഗ്യ സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഷീല്‍ഡ് കരുതല്‍ ഡോസിന് 600 രൂപയും നികുതിയും സര്‍വീസ് ചാര്‍ജും നല്‍കണമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനെവാലെ അറിയിച്ചിരുന്നു. എന്നാല്‍ 150 രൂപയില്‍ കൂടരുതെന്ന് കേന്ദ്രം വ്യക്തമാക്കി. പതിനെട്ട് വയസ് തികഞ്ഞ എല്ലാവര്‍ക്കും നാളെ മുതല്‍ സ്വകാര്യ കേന്ദ്രങ്ങള്‍ വഴി കരുതല്‍ ഡോസ് വാക്‌സിന്‍ നല്‍കി തുടങ്ങും. നേരത്തെ സ്വീകരിച്ച അതേ ഡോസ് തന്നെ ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കണം. കോവിനില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ കരുതല്‍ ഡോസിന് പുതിയ രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *