ശ്രീലങ്കയ്ക്ക് ഇന്ധന സഹായവുമായി ഇന്ത്യ

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ. ഇന്ധന പ്രതിസന്ധി നേരിടാന്‍ രണ്ട് തവണകളായി ശ്രീലങ്കക്ക് ഇന്ത്യ 76,000 മെട്രിക് ടണ്‍ ഇന്ധനം കൂടി നല്‍കി. ചൊവ്വാഴ്ച 36,000 മെട്രിക് ടണ്‍ പെട്രോളും ബുധനാഴ്ച 40,000 മെട്രിക് ടണ്‍ ഡീസലുമാണ് ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലെത്തിയത്. ഇതോടെ ശ്രീലങ്കക്ക് ഇന്ത്യ നല്‍കിയ ഇന്ധനം 2.70 ലക്ഷം മെട്രിക് ടണ്‍ കടന്നു. ശ്രീലങ്കയുടെ മുങ്ങിയ സമ്പദ്വ്യവസ്ഥയെ നേരിടാന്‍ ഇന്ത്യ 1 ബില്യണ്‍ ഡോളര്‍ വായ്പയും പ്രഖ്യാപിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം