റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടെലികോം കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിന് കുടിശിക ഇനത്തില്‍ നല്‍കാനുളളത് 1.65 ലക്ഷം കോടി രൂപ

March 31, 2022 - 10:41 am

കൊച്ചി : ടെലികോം കമ്പനികള്‍ അഡ്‌ജസ്റ്റഡ്‌ ഗ്രോസ്‌ റവന്യൂ (എ.ജി.ആര്‍) കുടിശിക ഇനത്തില്‍ കേന്ദ്രസര്‍ക്കാരിന്‌ നല്‍കാനുളളത്‌ 1.65 ലക്ഷം കോടി രൂപ. വൊഡാഫോണ്‍ ഐഡിയ(വി)59,236.63 കോടി രൂപ ,ഭാരതി എയര്‍ടെല്‍-31,280 കോടി രൂപ, ബിഎസ്‌.എന്‍ എല്‍ 16,224 കോടി രൂപ എംടിഎന്‍എല്‍ 5,009കോടി രൂപ റിലയന്‍സ്‌ 631 കോടി രൂപ എന്നിങ്ങനെയാണ്‌ കൊടുത്തുവീട്ടാനുളളത്‌. 2018-19 പ്രകാരമുളള കണക്കാണിതെന്ന കേന്ദ്രവാര്‍ത്താവിനിമയ സഹമന്ത്രി ദേവുസിംഗ്‌ ചൗഹാന്‍ പാര്‍ലമെന്ററില്‍ പറഞ്ഞു.

2020 സെപ്‌തംബറിലെ കണക്കുപ്രകാരം ഓരോ കമ്പനിയുടെയും കുടിശികയില്‍ മാറ്റമുണ്ട്‌. ഇവര്‍ ഭാഗീകമായി തുക അടച്ചതാണ്ണ്‌ കാരണം. എന്നാല്‍ പ്രവര്‍ത്തനം നിര്‍ത്തിയ ടെലികോം കമ്പനികളായ അനില്‍ അമ്പാനിയുടെ റിലയന്‍സ്‌ കമ്യൂണിക്കേഷന്‍സ്‌ 25,194.58 കോടി രൂപ ,എയര്‍സെല്‍ 12,389 കോടിരൂപ എന്നിങ്ങനെ കുടിശികയായി തുടരുകയാണ്‌ 2020 സെപ്‌തംബര്‍ പ്രകാരം എയര്‍ടെല്ലിന്റെ ബാധ്യത 25,976 കോടിരൂപയാണ്‌ വീയുടേത്‌ 50,399.63 കോടി രൂപയുമാണ്‌. റിലയന്‍സ്‌ ജിയോയ്‌ക്ക്‌ ബാധ്യതയൊന്നുമില്ല. 2020 സെപ്‌തംബര്‍ പ്രകാരം എജിആര്‍ ഇനത്തില്‍ കേന്ദ്രത്തിന്‌ കിട്ടാനുളള ആകെതുക 1.38 ലക്ഷം കോടി രൂപയാണ്‌ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *