റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിൽവർ ലൈൻ വിരുദ്ധ സമരത്തിൽ പങ്കെടുത്ത ലോക്കൽ സെക്രട്ടറിയോട് വിശദീകരണം തേടി സി പി ഐ

March 25, 2022 - 4:44 pm

കൊച്ചി: സിൽവർ ലൈൻ വിരുദ്ധ സമരത്തിൽ പങ്കെടുത്ത സി പി ഐ ലോക്കൽ സെക്രട്ടറി കെ സി തങ്കച്ചനോട് പാർട്ടി വിശദീകരണം തേടി. സിപിഐ പിറവം മണ്ഡലം കമ്മറ്റി ആണ് വിശദീകരണം ചോദിച്ചത്. മൂന്ന് ദിവസത്തിനക൦ മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടി എടുക്കുമെന്ന് സിപിഐ എറണാകുളം ജില്ല സെക്രട്ടറി പി രാജു പറഞ്ഞു. മുന്നണി തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ സി തങ്കച്ചന്റെത് അച്ചടക്ക ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി അംഗങ്ങൾ സിൽവർ ലൈൻ വിരുദ്ധ സമരങ്ങളിൽ പങ്കെടുത്താൽ നടപടി ഉണ്ടാകും. കെ സി തങ്കച്ചനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *