റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലഹരി മാഫിയയുടെ ആക്രമണത്തില്‍ ഗൃഹനാഥന്‌ പരിക്ക്

March 23, 2022 - 9:32 am

കൊയിലാണ്ടി : ലഹരി ഉപയോഗം ചോദ്യം ചെയ്‌ത ഗൃഹനാഥനെ വീടുകയറി മാരകായുധങ്ങള്‍ ഉപയോഗിച്ച ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചു. മഞ്ഞളാട്ടുകുന്നില്‍ അനില്‍കുമാര്‍ (44)ആണ്‌ പരിക്കേറ്റത്‌. തലക്കും കാലിനും പരിക്കേറ്റ അനില്‍കുമാര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.

വീടിന്‌ സമീപത്തെ ഒഴിഞ്ഞ പറമ്പിലിരുന്ന്‌ കഞ്ചാവ്‌ ഉള്‍പ്പെടയുളള ലഹരി വസ്‌തുക്കള്‍ ഉപയോഗിക്കുന്നത്‌ വീട്ടുകാര്‍ക്ക്‌ ഏറെ പ്രയാസം ഉണ്ടാക്കിയിരുന്നു. കുളിമുറിയും അലക്കുകല്ലും ഒക്കെ ഈ ഭാഗത്താണ്‌. ഇവരുടെ ശല്യം രൂക്ഷമായപ്പോള്‍ അനില്‍കുമാര്‍ ഇടപെടുകയായിരുന്നു.

മഞ്ഞളാട്ടുകുന്ന്‌ ഭാഗത്ത്‌ ലഹരി ഉപയോഗവും വില്‍പ്പനയും വ്യാപകമാണ്‌. ലഹരിക്കെതിരെ നാട്ടുകാരുടെ പ്രവര്‍ത്തനവും ഉണ്ട്‌ . അനില്‍ കുമാറിനെ ആക്രമിച്ച സംഭവത്തില്‍ നാലുപേരുടെ പേരില്‍ കേസ്‌ എടുത്തതായി സി.ഐ സുനില്‍കുമാര്‍ അറിയിച്ചു. പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *