റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലക്നൗ: 20 വയസുകാരിയെ പൊതുശൗചാലയത്തിനുള്ളില്‍ പീഡിപ്പിച്ചതായി പരാതി. പ്രതാപ്ഗഡ് റെയില്‍വെ സ്റ്റേഷന് സമീപത്തെ ശൗചാലയത്തിലാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. ഭര്‍ത്താവിനൊപ്പം ട്രെയിന്‍ കാത്തുനിന്ന യുവതി ശുചിമുറി ഉപയോഗിക്കാന്‍ കയറിയപ്പോഴാണ് സംഭവം. ഭര്‍ത്താവ് ചായ വാങ്ങാന്‍ പോയ സമയത്ത്, പ്രതി റെയില്‍വേ സ്റ്റേഷന് പുറത്തെ പാര്‍ക്കിങ് സ്റ്റാന്‍ഡിന് സമീപത്തെ ശൗചാലയം വൃത്തിയുള്ളതാണെന്നും അത് ഉപയോഗിക്കാമെന്നും പറഞ്ഞ് യുവതിക്ക് താക്കോല്‍ നല്‍കി. പിന്നാലെ പ്രവേശിച്ച് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. സംഭവത്തില്‍ കൊട്വാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *