റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഷീല്‍ഡ് വാക്സിന്‍ ഇടവേള 8 മുതല്‍ 16 ആഴ്ചയായി കുറച്ചു

March 20, 2022 - 8:15 pm

ന്യൂഡല്‍ഹി: രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഷീല്‍ഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ചു. ഇനിമുതല്‍ കോവിഷീല്‍ഡിന്റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷം 8 മുതല്‍ 16 ആഴ്ചകള്‍ക്കുള്ളില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കാവുന്നതാണ്. വാക്സിനേഷനുള്ള സാങ്കേതിക ഉപദേശക സമിതിയുടേതാണ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറക്കാന്‍ തീരുമാനമായത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന വാക്സിന്‍ നേരത്തെ 12 മുതല്‍ 16 ആഴ്ചത്തെ ഇടവേളയിലാണ് നല്‍കിയിരുന്നത്. അതിന് പിന്നാലെ ഇടവേള കുറക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും അത് അംഗീകരിച്ചിരുന്നില്ല. അതിന് പിന്നാലെയാണ് ഇപ്പോള്‍ കോവിഷീല്‍ഡ് വാക്സിന്റെ ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ചത്. അതേസമയം ഭാരത് ബയോടെക് പുറത്തിറക്കുന്ന കൊവാക്സിന്റെ ഡോസുകള്‍ തമ്മിലുള്ള ഇടവേളയില്‍ മാറ്റമില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *