ബംഗളൂരു: കര്‍ണാടകയിലെ സ്‌കൂളുകളിലും ഭഗവദ് ഗീത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നു. ഹിജാബ് വിവാദം കത്തിനില്‍ക്കവെയാണ് പാഠ്യപദ്ധതിയിലും കാവിപൂശാനുള്ള നീക്കവുമായി ബിജെപി സര്‍ക്കാരുകള്‍ രംഗത്തുവരുന്നത്. ഗുജറാത്തിന്റെ പാത പിന്തുടര്‍ന്ന് ഭഗവദ് ഗീത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് അറിയിച്ചു. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. മോറല്‍ സയന്‍സ് സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. അത് വിദ്യാര്‍ഥികളില്‍ സ്വാധീനം ചെലുത്തും. ഗുജറാത്തില്‍ മൂന്നുഘട്ടങ്ങളിലായാണ് മോറല്‍ സയന്‍സ് സിലബസില്‍ ഉള്‍പ്പെടുത്തുന്നതെന്നും ആദ്യഘട്ടത്തില്‍ ഭഗവദ് ഗീത. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചാല്‍ വിദ്യാഭ്യാസ വിദഗ്ധരുമായി കൂടിയാലോചിച്ച് സിലബസ് തയ്യാറാക്കും. ആഴ്ചയില്‍ എത്ര സമയം വിഷയം പഠിപ്പിക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. എന്തുകൊണ്ട് ഭഗവദ് ഗീത കുട്ടികള്‍ക്ക് പഠിപ്പിക്കുന്നില്ല എന്നതാണ് ചോദ്യം. ഭഗവദ് ഗീത, രാമായണം എന്നിവ സിലബസിലുള്‍പ്പെടുത്തണോ എന്ന് വിദ്യാഭ്യാസ വിദഗ്ധരാണ് പറയേണ്ടത്. ഖുര്‍ആനില്‍നിന്നും ബൈബിളില്‍നിന്നുമുള്ള ധാര്‍മിക കഥകളും ഉള്‍പ്പെടുത്താന്‍ അവര്‍ നിര്‍ദേശിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

