റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെര്‍ണോബില്‍ ആണവ ചോര്‍ച്ചക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

March 12, 2022 - 4:25 pm

കീവ്: യുക്രൈനിലെ ചെര്‍ണോബില്‍ ആണവ നിലയത്തില്‍ ആണവ ചോര്‍ച്ചക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി. നിലയത്തിലെ ജീവനക്കാര്‍ അതീവ അപകടകരമായ അവസ്ഥയിലാണെന്നും ഏജന്‍സി അറിയിച്ചു. സോവിയറ്റ് കാലത്ത് ആണവ ചോര്‍ച്ചയെ തുടര്‍ന്ന് അടച്ചിട്ട നിലയം റഷ്യൻ സൈന്യം പിടിച്ചെടുത്തതോടെയാണ് ആണവ ചോര്‍ച്ച റിപ്പോര്‍ട് ചെയ്യപ്പെടുന്നത്. റഷ്യയുടെ ആക്രമണത്തില്‍ നിലയത്തിലേക്കുള്ള വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതാണ് ചോര്‍ച്ചക്ക് സാധ്യതയുണ്ടെന്ന ഭീതിക്കിടയാക്കുന്നത്. ഇതോടെ ചോര്‍ച്ച തടയാനുള്ള സുരക്ഷാ സംവിധാനം നിലച്ചിരിക്കുകയാണ്. വൈദ്യുതി ഇനിയും പുനസ്ഥാപിച്ചിട്ടില്ല. അതേസമയം, ബെലാറൂസില്‍നിന്നുള്ള വിദഗ്ധ സംഘമെത്തി തകരാര്‍ പരിഹരിച്ചതായി റഷ്യന്‍ ഊര്‍ജ മന്ത്രാലയം അവകാശപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *